Blog Post

Test Swaraj Today Website > News > സംസ്കാരം > NDA സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ “പ്രവർത്തനനേട്ടങ്ങൾ”

NDA സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ “പ്രവർത്തനനേട്ടങ്ങൾ”

NDA സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ “പ്രവർത്തനനേട്ടങ്ങൾ” :-

  • കഴിഞ്ഞ 10വർഷത്തിനുള്ളിൽ ഒന്നര ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു.
  • സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കർഷകസമര നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല.
  • കർഷകരുടെ കടങ്ങൾ 30% വർദ്ധിച്ചു.
  • കഴിഞ്ഞ 10 വർഷം കൊണ്ടു് അംബാനിയുടെ സ്വത്ത് 5 മടങ്ങും അദാനിയുടെത് 30 മടങ്ങും വർദ്ധിച്ചു.
  • 5 ലക്ഷം കോടി കൊണ്ട് കാർഷിക കടങ്ങൾ എഴുതിതള്ളാമായിരുന്നെങ്കിലും അതു ചെയ്യാതെ 30 ലക്ഷം കോടിയുടെ കോർപ്പറേറ്റ് കടങ്ങൾ എഴുതി തളളി.
  • സാധാരണ ജനങ്ങളുടെ നടുവൊടിച്ച നോട്ട് നിരോധനവും അശാസ്ത്രീയ GST നടപ്പാക്കലും.
  • അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിൻ്റെ വില താഴ്ന്നു കൊണ്ടിരുന്നപ്പോൾ പെട്രോളിൻ്റെ വില 50 % ഉം ഗ്യാസിൻ്റെ വില 100 % ഉം വർദ്ധിപ്പിച്ചു.
  • നിത്യോപയോഗ സാധനങ്ങൾക്ക് താങ്ങാനാവാത്ത വിലക്കയറ്റം.
  • ഇലക്ട്രൽ ബോണ്ടിലൂടെ അഴിമതിയുടെ സ്ഥാപനവൽക്കരണം.
  • ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യത്തിലേക്ക് എന്ന് വിദേശ രാജ്യങ്ങൾ.
  • മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥ.
  • ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ.
  • ചുറ്റുമുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശിഥിലമാകുന്നു.
  • ചൈനയുടെ അധിനിവേശത്തിനെതിരെ നാണം കെട്ട നിശബ്ദത.
  • റഫാൽ ഇടപാടിലെ അഴിമതിക്കഥകൾ. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയെന്ന് ഔദ്യോഗിക കണക്കുകൾ.
  • ചെറുകിട വ്യാപാര മേഖലയുടെ തകർച്ച.
  • അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാലംബരാക്കപ്പെടുന്നു.
  • രാജ്യത്തെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർത്തു.
  • പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്കു് അടിയറ വയ്ക്കുന്നു.
  • സമ്പന്നരുടെയും അതിസമ്പന്നരുടെയും ആർഭാട ജീവിതങ്ങൾക്ക് തടസ്സമുണ്ടാവാതിരിക്കാൻ കാലാവസ്ഥാ മാറ്റത്തിന് കാരണമാവുന്ന ഹരിത ഗൃഹ വാതകങ്ങളുടെ പുറംതളളലിന് നിയന്ത്രണങ്ങളില്ല.
  • പൗരത്വത്തിന് മതത്തെ മാനദണ്ഡമാക്കി ക്കൊണ്ടു് ഭരണഘടനയിലെ മതേതര മൂല്യത്തെ നിർവീര്യമാക്കി.
  • അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത തറയിൽ പണിത രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പ്രധാനമന്ത്രി മുഖ്യകാർമ്മികൻ.
  • പുതിയ പാർലമെൻറ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ ഹിന്ദു പൂജാരികളും ചെങ്കോൽ പ്രതിഷ്ഠയും.
  • മണിപ്പൂർ ഒരു വർഷമായി കത്തിയെരിയുമ്പോൾ, നൂറു കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെടുമ്പോൾ, സംസ്ഥാന ഭരണകൂടത്തിൻ്റെ പക്ഷം ചേരലും കേന്ദ്രത്തിൻ്റെ നിസ്സംഗതയും .
  • പാർലമെൻ്റിൽ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പുറത്തു നിർത്തിയുളള നിയമനിർമ്മാണം.
  • പ്രതിപക്ഷ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന രാഷ്ട്രീയ ശൈലിക്കു് മറയില്ലാതാവുന്നു.
  • സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും കേസിൽ പ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങൾ.
  • അന്വേഷണ ഏജൻസികളെ ഒരു മറയുമില്ലാതെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
  • ഏറ്റവും ഒടുവിൽ,തിരഞ്ഞെടുപ്പു പ്രചരണ രംഗത്ത് പ്രധാനമന്ത്രി തന്നെ മുസ്ലീം വിരുദ്ധതയുടെ വിഷപ്പുക തുപ്പുന്നു.

Leave a comment

Your email address will not be published. Required fields are marked *